Wednesday, June 7, 2017


പ്രിയമുള്ള പ്രഥമാധ്യാപകരേ,
ഈ വർഷത്തെ ആറാം പ്രവർത്തി ദിന കണക്കെടുപ്പ് മുൻ വർഷത്തെ രീതികളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണയിലൂടെയാണെന്ന് അറിയാമല്ലോ. അതിന് സ്കൂൾ തലത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. ആറാം പ്രവർത്തിദിന കണക്കെടുപ്പിന്റെ ഗൗരവം ഉൾക്കൊണ്ട് വേണം ഈ പോസ്റ്റ് വായിക്കേണ്ടതെന്ന് അഭ്യർത്ഥിക്കുന്നു.
1.
നമ്മുടെ സ്കൂളിൽ പ്രവേശിപ്പിച്ചിട്ടുള്ള മുഴുവൻ കുട്ടികളെയും സമ്പൂർണയിൽ 2017-2018ലെ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിന് ആദ്യം പ്രമോഷൻ നടത്തണം. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ സമ്പൂർണയിൽ ചേർക്കണം. റ്റിസി മുഖേനെയോ അല്ലാതെയോ പ്രവേശനം നേടിയ എല്ലാ കുട്ടികളെയും ചേർത്തിരിക്കണം. എല്ലാ കുട്ടികളെയും റെഗുലർ സ്റ്റുഡന്റ് ആയി തന്നെയാണ് ചേർക്കേണ്ടത്. നോൺ റെഗുലർ ആയി ആരെയും ചേർക്കരുത്. *കുട്ടികളുടെ ഡാറ്റ ഇപ്പോൾ കൺഫേം ചെയ്യരുത്.*
2.
സമ്പൂർണയിൽ ചേർത്തിട്ടുള്ള എല്ലാ കുട്ടികളുടെയും എല്ലാ വിവരങ്ങളും ശരിയാണെന്നും ഉറപ്പാക്കണം. പ്രത്യേകിച്ച്, അവരുടെ ലിംഗപദവി( Gender), ക്ലാസ്, മതം, ജാതി, കാറ്റഗറി, പ്രഥമഭാഷ ഒന്നാം പേപ്പർ, രണ്ടാം പേപ്പർ, പഠനമാധ്യമം(ഔദ്യോഗികമായ അനുമതിക്കനുസരിച്ച് മാത്രം), യു ഐ ഡി എന്നീ വിവരങ്ങൾ. കാരണം ഈ വിവരങ്ങൾ ഫിക്സേഷനെ ബാധിക്കുന്നവയാണ്.
3. *
എൽ പി ക്ലാസുകളിൽ എല്ലാ കുട്ടികളുടെയും ഒന്നാം ഭാഷ മലയാളം തന്നെയാണ്. അതിനാൽ എൽ പി കുട്ടികളുടെ ഒന്നാം ഭാഷ മലയാളം എന്നോ നോട്ട് ആപ്ലിക്കബിൾ എന്നോ ആണ് കൊടുക്കേണ്ടത്. അറബി, സംസ്കൃതം, ഉറുദു എന്നിങ്ങനെ നൽകാൻ പാടില്ല.* മറ്റ് ക്ലാസുകളിൽ ഒന്നാം ഭാഷയായി അറബി, സംസ്കൃതം, ഉറുദു പോലുള്ളവ തെരഞ്ഞെടുത്ത കുട്ടികളുടെ First language Paper I എന്നത് ആ ഭാഷയും First language Paper II എന്നത് മലയാളവും ആണ് നൽകേണ്ടത്.
4. Dashboard
ലുള്ള Sixth Working day എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിച്ച ശേഷം School proforma എന്ന ടാബ് ക്ലിക്ക് ചെയ്യുക. സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ പരിശോധിച്ച് തെറ്റില്ലാതെ പൂരിപ്പിച്ച് Save details ക്ലിക്ക് ചെയ്യുക.
5.
തുടർന്ന് Sixth working day Reports എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ 3 ഫോർമാറ്റുകൾ കാണാവുന്നതാണ്. എല്ലാ കോളങ്ങളും ശ്രദ്ധിച്ച് ഒത്തുനോക്കുകയും ശരിയാണെന്ന് ഉറപ്പുവരുത്തുക.
6.
ഏതെങ്കിലും ക്ലാസിലെ എണ്ണത്തിൽ വ്യത്യാസം കണ്ടാൽ ആ ക്ലാസിലെ കുട്ടികളുടെ ഡാറ്റ നൽകിയതിൽ എന്തെങ്കിലും പിഴവുണ്ടോ എന്ന് പരിശോധിച്ച് തിരുത്തുക. താഴെയുള്ള Click here to Synchronize എന്നത് ക്ലിക്ക് ചെയ്ത് ക്ലാസ്സ് തെരഞ്ഞെടുത്ത് Sync ക്ലിക്ക് ചെയ്യുക.
7.
വീണ്ടും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പരിശോധിക്കുക.
8.
ഏതെങ്കിലും കുട്ടിയെ പുതുതായി ചേർക്കുകയോ ഏതെങ്കിലും കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്താൽ ആ മാറ്റം ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിൽ പ്രതിഫലിക്കണമെങ്കിൽ നിർബന്ധമായും ആ ക്ലാസ് Synchronize ചെയ്യണം.
9.
എൽ പി ക്ലാസുകളിൽ അറബി, ഉറുദു എന്നീ അഡീഷണൽ ലാംഗ്വേജ് പഠിക്കുന്ന കുട്ടികളുടെ എണ്ണം നാം മാന്വലായി ചേർക്കണം. അതിന് ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിന്റെ താഴ്ഭാഗത്ത് Additional Language എന്നതിന്റെ താഴെ Click here to add additional language എന്നതിൽ ക്ലിക്ക് ചെയ്യണം. ശേഷം ഓരോ ക്ലാസ്സിന്റെയും നേരെ അറബി, ഉറുദു എന്നിവക്ക് കീഴിൽ എണ്ണം ചേർക്കുക. ഈ എണ്ണം മാത്രമാണ് നമുക്ക് മാന്വലായി ചേർക്കാനാവുക. മറ്റ് എണ്ണങ്ങളെല്ലാം സമ്പൂർണയിൽ നാം ചേർത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തനിയെ വരുന്നതാണ്.
10.
ഇങ്ങനെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പൂർണ്ണമായും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള I do hereby declare that the details furnished above are correct to the best of my knowledge and belief. എന്ന സർട്ടിഫിക്കറ്റ് ടിക്ക് ചെയ്ത് Confirm ക്ലിക്ക് ചെയ്യണം. ഇതോടെ നമ്മുടെ സ്കൂളിലെ ഈ വിദ്യാഭ്യാസ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ലോക്ക് ആകും. ഇനിയും വല്ല തെറ്റും കാണുന്നുണ്ടെങ്കിൽ AEO / DEO യെ കോണ്ടാക്ട് ചെയ്ത് റീസെറ്റ് ചെയ്താൽ മാത്രമേ തിരുത്താനാകൂ.
11.
ഇങ്ങനെ കൺഫേം ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രിന്റ് എടുത്ത്  എച്ഛ് എം ഒപ്പിട്ട് സ്കൂളിൽ സൂക്ഷിക്കണം.
12.
ഓരോ സ്കൂളിലേയും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ്  പരിശോധിച്ച് AEO / DEOമാർ കൺഫേം ചെയ്യുന്നതോടെ സ്കൂളുകളുടെ ഈ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ഒരിക്കലും തിരുത്താനാകാത്ത വിധം ലോക്ക് ആകും.

NB:പ്രൊഫോർമയിൽ ഒ.ഇ.സി.വിവരങ്ങൾ കൂടി ചേർക്കേണ്ടതാണ് 

No comments:

Post a Comment

how do you feel?