flash news

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് : 17-18 തസ്തിക നിർണയം സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം നം. എച്2/34017/17 ഡി.പി.ഐ തീയതി 20.06.2017 ലെ നിർദേശ പ്രകാരമുള്ള സമ്പൂർണ സൈറ്റിലെ വിദ്യാർത്ഥികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും ഒപ്പ് രേഖപ്പെടുത്തി ജൂൺ 27 നു മുൻപായി ഈ ഓഫീസിൽ ബന്ധപ്പെട്ട സെക്ഷനുകളിൽ സമർപ്പിക്കേണ്ടതാണ്. ** എല്ലാ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകർക്കും ഗവ / എയ്ഡഡ് / ഗവ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർക്കും ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് നൽകുന്ന നിർദ്ദേശം ഐ ടി സ്‌കൂൾ സൈറ്റിൽ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് ൽ ഇതുവരെ യായി ലഭിച്ച പുസ്തകങ്ങളുടെ വിവരം സമ്പൂർണ്ണ യൂസർ ഐ ഡി പാസ് വേർഡ്‌ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യണം അ തോടപ്പം സൊസൈറ്റി സെക്രട്ടറി മാരും വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്ന് അറിയിക്കുന്നു $$

Saturday, August 30, 2014

ചോദ്യപേപ്പർ

പയ്യന്നൂർ ബി.ആർ .സി .യിൽ നിന്നും നാളെ (31/ 08/ 2014 )-3 മണിവരെ ചോദ്യപേപ്പർ വിതരണം ചെയ്യുമെന്നു ബി.പി .ഒ .അറിയിക്കുന്നു 



സ്കൂൾ പാചക തൊഴിലാളിക്കും സർക്കാർ വിദ്യാലയത്തിൽ  പി ടി എ  നടത്തുന്ന പ്രീ പ്രൈമറി അധ്യപികക്കും അയമാര്ക്കും ഓണം അലവൻസ്  അനുവദിച്ച ഉത്തരവ് 

Friday, August 29, 2014

എല്ലാ പ്രധാനാധ്യപകരും വികലാംഗരായ അധ്യാപകരുടെയും / ജീവനക്കാരുടെയും വിവരങ്ങൾ നിശ്ചിത ഫോറം പ്രകാരം ഓഫീസിൽ ഉടൻ തന്നെ സമർപ്പിക്കണം  ഫോറം  ലഭിക്കാൻ  ഇവിടെ ക്ളിക്ക്  ചെയ്യുക 

പ്രധാനാധ്യാപക യോഗം

അടിയന്തിര പ്രധാനാധ്യാപക യോഗം നാളെ(30/08/2014) രാവിലെ 10.30 മണിക്ക് ബി  ആർ സി പയ്യന്നൂരിൽ വെച്ച്  ചേരുന്നു എല്ലാ പ്രൈമറി / എച്.എസ് / എച്.എസ് .എസ് / വി.എച്.എസ് .എസ് പ്രധാനധ്യപകരും നിര്ബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് എ  ഇ ഒ  അറിയിക്കുന്നു 
ഡി .പി .ഐ .സർക്കുലർ 



ഓണം അഡ്വാൻസ്‌  ബില്ലിൽ ഉള്ളടക്കം ചെയ്യേണ്ട പ്രധാനധ്യപകരുടെ നടപടി ഉത്തരവ് PROCEEDINGS 
ലഭിക്കാൻ വിടെ ക്ലിക്ക്  ചെയ്യുക 

Thursday, August 28, 2014

ഉച്ച ഭക്ഷണ പദ്ധതി 26-06-2014 ഉത്തരവ്  റദ്ദ്‌ ചെയ്തു ഉത്തരവ് കാണുക 
സ്പാർകിൽ ഓണം അഡ്വാൻസ്‌ ഫെസ്റ്റിവൽ ബിൽ തയ്യാറാക്കുന്ന വിധം 
അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2014 തിയ്യതിയിലെ ആകെ ശമ്പളവും 1-10-2013 മുതല്‍ 31-3-2014 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2013-14 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 73% of Basic Pay in the revised scale; ഇവയുടെ ആകെ തുക 18150 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10491 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(18150/1.73=10491)

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടാണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.



NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2013 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.

ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ
.

ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക്സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.



Wednesday, August 27, 2014

ഐ.ഇ.ഡി.സി ഫ്രഷ്‌.2014.15 

2014.15 വർഷത്തെ ഐ.ഇ.ഡി.സി ഫ്രഷ്‌  വിഭാഗത്തിൽ  ഉൾപെട്ട  കുട്ടികൾക്കുള്ള  സ്കോളർഷിപ്  തുക നിക്ഷേപിക്കുന്നതിന്  ബാങ്ക് അക്കൗണ്ട്‌ തുടങ്ങി  അകൌണ്ട്  നമ്പറും ഐ.എഫ് .എസ്.സി.കോഡും എത്രയും പെട്ടെന്ന്  ഓഫീസിൽ എത്തിക്കേണ്ടതാണ്.(എസ്.ബി.ടി  അഭികാമ്യം )
1,3,5,7 ക്ലാസുകളിലെ ഭാഷാ പുസ്തകങ്ങളുടെ ഹാന്‍ഡ് ബുക്കുകളുടെ 
 (Teachers Text) മൂന്നും നാലും യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചു. 

Tuesday, August 26, 2014

പ്രി മെട്രിക്  അപേക്ഷ സ്വീകരിക്കൽ 31-08-2014 വരെ നീട്ടിയിരിക്കുന്നു 
അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡ യ രക്ട്രരുടെ  നിർദേശ പ്രകാരം പ്രൈമറി പ്രധാനധ്യപകരുടെ യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ബി  ആർ സി യിൽ വെച്ച് നടക്കുന്നതാണ് യോഗത്തിൽ  എല്ലാ പ്രധാനധ്യപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .പകരക്കാരെ ഒഴിവാക്കേണ്ടതാണ് .
യോഗത്തിൽ വരുമ്പോൾ താഴെ ചേർത്ത ഫോറത്തിലുള്ള 
വിവരം കൊണ്ടുവരണം 
ഗവ വിദ്യാലയത്തിലെ പ്രധാനധ്യപകർ uid /eid ഇല്ലാത്ത കുട്ടികളുടെ വിവരം  നിശ്ചിത ഫോറത്തിൽ തയ്യാറാക്കി കൊണ്ടുവരണം 

WIFS-Online data entry software training.

സ്‌കൂളിലെ എസ് ഐ ടി സി  മാരും  പരിശീലനത്തിൽ പങ്കെടുക്കണം 
Sub:- WIFS-Online data entry software training.
It is proposed to conduct an online data entry software training on WIFS(Weekly Iron Folic acid Supplimentation programme) for SITC's of High Schools and Upper Primary Schools.
All are here by directed to make sure the participation of SITC of the schools along with the nurse of the NHM on the training without fail. Arrange training centres with internet facility, Laptop and Projector. Schedule attached.
28/08/14
10 a.m.
GGHSS Payyannur
Payyannur(UP), Madayi (UP)
Ranjith Kumar, Saritha

WIFS-Online data entry software training.

Monday, August 25, 2014

Teachers Bank- Collection

Teachers Bank- Collectionof employee 

details എല്ലാ പ്രധാനധ്യപകരും ഈ അവസരം 

ഉപയോഗപെടുത്തെണ്ടതും ആവശ്യമായ തുടർനടപടി 


സ്വീകരിക്കേണ്ടതാണ് ഈ കാര്യത്തിൽ ഇനി അവസരം 


ഉണ്ടാകുന്നതല്ല 

Sunday, August 24, 2014

പ്രൈമറി പ്രധാനധ്യപകരുടെ യോഗം

പയ്യന്നൂര് ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യപകരുടെ 

യോഗം 30/ 08/ 2014 ന് രാവിലെ 10 മണിക്ക് പയ്യന്നൂര് 

ബി .ആർ. സി .യിൽ വെച്ച് നടക്കുന്നതാണ് 

Saturday, August 23, 2014

എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്


എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 
പൊതു വിദ്യാഭ്യാസ ഡയ രക്ട്രരുടെ സർക്കുലർ ഉത്തരവ്  കോപ്പി ഡൌണ്‍ലോഡ് ചെയ്ത് 25-08-2014 ന്  5 മണിക്ക് മുപായിതാങ്കളുടെവിദ്യലയതിന്റെമാനെജെർക്ക്  നൽകേണ്ടതും നൽകിയ വിവരം ഓണ്‍ലൈൻ വഴി നൽകേണ്ടതുമാണ് .യാതൊരു വീഴ്ചയും വരുത്താൻ പാടില്ല 
ഉത്തരവ്  കോപ്പി ലഭിക്കാൻ ഇവിടെ ക്ലിക്ക്‌ ചെയ്യുക .നല്കിയ  വിവരം  ഓണ്‍ലൈൻ വഴി നൽകാൻ ഇവിടെ ക്ലിക്ക്  ചെയ്യുക 

Thursday, August 21, 2014

പയ്യന്നൂർ MEC ENGLISH WORKSHOP മാറ്റിവെച്ചു

MEC ENGLISH  WORKSHOP മാറ്റിവെച്ചു -ശനിയാഴ്ച 23/ 08/ 2014 ന് നടത്താനിരുന്ന പയ്യന്നൂർ MEC ENGLISH  WORKSHOP മാറ്റിവെച്ചു .പുതിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം -അറിയാൻ ഇവിടെ ക്ളിക്ക് ചെയ്യൂ 

URGENT-SEBC Data Collection: പ്രഫോർമ സമർപ്പിക്കണം

2009-10 മുതൽ 2010-14 വർഷം വരെയുള്ള SEBC കുട്ടികളുടെ എണ്ണം ക്ളാസ്സ് തിരിച്ച് വർഷംതിരിച്ച് 2 കോപ്പി ഉടൻ തന്നെ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  

Wednesday, August 20, 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ആഗസ്റ്റ്‌ 16 ന് നടന്ന ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിശദീകരണം പ്രധാനാദ്ധാപകൻ മുഖാന്തിരം ആഗസ്റ്റ്‌ 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

വിജ്ഞാനോത്സവം 2014-15

ടി.ടി.ഐ.കലോത്സവം -23/8/14-മാതമംഗലത്ത്

മാതമംഗലത്ത് വെച്ച് 23/ 08/ 2014 ശനിയാഴ്ച നടക്കുന്ന ടി.ടി.ഐ.കലോത്സവത്തിൽ അധ്യാപകർക്കായുള്ള വിവിധ മത്സരങ്ങളിൽ (ലളിതഗാനം ,സംഘഗാനം ,കവിയരങ്ങ് ...)പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാവേണ്ടതാണ് .

Tuesday, August 19, 2014

ജൈവ വൈവിദ്യ കോണ്ഗ്രസ്





മാതാ / പിതാക്കൾ മരിച്ചു പോയ വിദ്യാർത്ഥികൾ താങ്കളുടെ വിദ്യാലയത്തിൽ  തുടർന്ന് പഠനം നടത്തുന്നു വെങ്കിൽ  അവരുടെ  വിശദ വിവരം നാളെ  ഓഫീസിൽ  അറിയിക്കണം
അടിയന്തിര മായി  വിവരം ഗവ ലേക്ക്  നൽകേണ്ട കാര്യമാണ്  

Sunday, August 17, 2014

Saturday, August 16, 2014

അറബിക് ക്വിസ്

പയ്യന്നൂർ സബ്ജില്ലയിലെ അറബി പഠിക്കുന്ന കുട്ടികൾക്കായുള്ള ക്വിസ് മത്സരം 21/ 08/ 2014 വ്യാഴാഴ്ച്ച രാവിലെ 10  മണിക്ക് പയ്യന്നൂർ BRC ഹാളിൽ വെച്ച് നടക്കും.LP വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയും UP ,HS ,HSS എന്നീ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികൾ വീതവും പങ്കെടുക്കാവുന്നതാണ്.

Friday, August 15, 2014

വളരെ പ്രധാനപെട്ടത്


18-08-2014 നു നടക്കുന്ന പ്രധാനാധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ താഴെ ചേർത്ത ഫോറം പ്രകാരമുള്ള വിവരം ഓഫീസിൽ നേരിട്ട്  നൽകണം 
യാതൊരു വീഴ്ചയും ഉണ്ടാകാൻ പാടില്ല കാരണം അന്നേ ദിവസം വിവരം ക്രോഡീ കരിച്  വിദ്യാഭ്യാസ ഉപ ഡ യരക്ട്ടെർക്ക്  നൽകേണ്ടതാണ് 
ഒന്നാമത്തെ  ഫോറം പൂരിപ്പിക്കുമ്പോൾ  കോളം 5 മുതൽ കോഡുകൾ മാത്രം എഴുതുക 
ഫോറത്തിന്റെ താഴെ കൊടുത്തവ ശ്രദ്ധാപൂർവ്വം വായിച്ചതിന് ശേഷം പൂരിപ്പിക്കുക 
ഫോറം ഒന്ന് ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

ഫോറം നമ്പർ 2 
2012 -2013 വർഷത്തിലും  2014-2015 വർഷത്തിലും ഇംഗ്ളീഷ് മീഡിയം സമാന്തര ഡിവിഷൻ പ്രവർത്തിക്കുന്ന ക്ലാസുകളിലെ കുട്ടികളുടെയും{ അധ്യാപകരുടെയും ഇംഗ്ളീഷ് മീഡിയം സമാന്തര ഡിവിഷൻ പഠിപ്പിക്കുന്ന അധ്യാപകർ മാത്രം }ആണ്‍  പെണ്‍  തിരിച്ചുള്ള എണ്ണം രണ്ട് വർഷത്തെ വിവരം നൽകാൻ രണ്ട്‌ ഫോറം ഉപയോഗിക്കണം 
ഫോറം  രണ്ട് ലഭിക്കാൻ ഇവിടെ  ക്ളിക്ക്  ചെയ്യുക 
മൂന്ന് 
01-04-2013 മുതൽ 31-03-2014 വരെ കാലയളവിൽ ഗവ വിദ്യാലയങ്ങളിൽ  ദിവസ വേതനത്തിൽ  നിയമിച്ചവരുടെ എണ്ണം  അധ്യാപകർ / അനധ്യപകർ .AIDED വിദ്യാലയത്തിൽ മേൽ വിവരിച്ച കാലയളവിൽ  ദിവസ വേതനത്തിൽ അംഗീകരിച്ച് ലഭിച്ചിട്ടുണ്ടെങ്കിൽ പ്രസതുത  വിവരം  നൽകണം ഫോറം ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക മേൽ വിവരിച്ച കാലയളവിൽ  ദിവസ വേതനത്തിൽ അംഗീകരിച്ച്ശംബളം ലഭിച്ചവരുടെ വിവരം മാത്രം നൽകിയാൽ മതി 

Thursday, August 14, 2014




 




ബ്ലോഗിന്റെ  എല്ലാസന്ദർശകർക്കും സ്വതന്ത്ര്യ ദിന  ആശംസകൾ 

QMT : പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം ആഗസ്റ്റ്‌ 18 ന്

QMT യുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ 

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം 

(Quality Monitoring Tool) ആഗസ്റ്റ്‌ 18ന് (തിങ്കൾ ) 

രാവിലെ 10 മണി മുതൽ പയ്യന്നൂർ  ബി ആർ സിയിൽ 

വെച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ LP,UP, HS 

പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

 മാത്തിൽ ക്ലസ്റ്റർ സെന്ററിൽ 16.08.2014 ന്  നടത്താൻ ഇരുന്ന ഉറുദു ,അറബി അധ്യാപകരുടെ ക്ലസ്റ്റർ സെന്റർ  പയ്യന്നൂർ ബി.ആർ.സി യിലേക്ക്  മാറ്റിയിരിക്കുന്നു. 

Wednesday, August 13, 2014

2014-15 വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച്


        2014-15 വർഷത്തെ തസ്തിക നിർണയത്തിനു വേണ്ടി 10-11 വർഷത്തെ തസ്തിക നിർണയ ഉത്തരവിന്റെ  പകർപ്പ്, പ്രൊപോസൽ സമർപ്പിച്ച  സമയത്ത്  യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത വിദ്യാർത്ഥികളുടെ ക്ലാസ്സ്‌  അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റ് (സർടിഫിക്കറ്റ് രേഖപ്പെടുത്തിയത്), എന്നിവ  ഇത് വരെ സമർപ്പിച്ചിട്ടില്ലാത്ത സ്കൂളുകൾ 14.08.14 നു 5 മണിക്ക്  മുന്പായി അവ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. 18.08.14 നു വിദ്യഭ്യാസ ഉപ  ഡയരകടർ  ഈ  ഓഫീസിൽ  വച്ച് 2014-15  വർഷത്തെ തസ്തിക നിർണയ ഫയലുകൾ  പരിശോധന നടത്തുന്നതിനാൽ ഈ കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന്  പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 

Tuesday, August 12, 2014


 TO ALL AIDED SCHOOLS HMS (REMINDER)
ലോകായുക്ത മുപാകെ സമർപ്പിക്കേണ്ട മാനെജെർമ്മാരിൽ നിന്നുള്ള പ്രോപർട്ടി പട്ടിക നിർബന്ധമായും 20/ 08/ 2014 ന് മുപായി ഓഫീസിൽ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് 

സ്‌കീം ഓഫ് വര്‍ക്ക് 2014-2015 (Scheme of Work)HS Section - UP Section - LP Section

ഭാഷാധ്യാപകരുടെ വിവരങ്ങൾ ഓണ്‍ലൈൻ  വഴി നാളെ 5 മണിക്ക് മുപായി നൽകേണ്ടതാണ് .വിവരം  നൽകാൻ  വിടെ  ക്ലിക്ക്‌  ചെയ്യുക   
 N B  നാല്  വിഭാഗത്തിലും ഭാഷാധ്യപകർ ഉണ്ടെങ്കിൽ 
 നാല്  തവണയായി  വിവരം  സമർപ്പിക്കുക 

Sunday, August 10, 2014

ഓഡിറ്റ്‌ ആഗസ്ത് മാസം




പയ്യന്നൂര്‍ സബ് ജില്ലാസ്കൂള്‍ ഗെയിംസ്

പയ്യന്നൂര്‍ സബ് ജില്ലാസ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഷട്ടില്‍ബാഡ്മിന്റന്‍ U/14,U/17 വിഭാഗം  ആഗസ്റ്റ് 16 നും,
U/19 വിഭാഗം  ആഗെസ്റ്റ് 18 നും,കരിെവള്ളൂര്‍
ഏവണ്‍ ഇന്‍ഡോര് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.കബഡി ആഗെസ്റ്റ് 18 ന്
കാോങ്കാല്‍ ശിവ ക്ഷേത്രമൈതാനിയിലും, ഹാന്ഡ് ബോള്‍ ആഗെസ്റ്റ് 16 ന്
വയക്കരയിലും,ബാള്‍ ബാഡ്മിന്റന്‍ ആഗെസ്റ്റ് 18 നു്
തായിനേരിയിലും ,ടേബില് ടെന്നിസ്  ,ോലാണ്‍െടന്നിസ്
ആഗെസ്റ്റ് 18 നു് കരിെവള്ളൂര്‍ ഏ വി എസ്സ് ജി എച്ചസിലും വച്ച് നടക്കും.
പെങ്കടുക്കാനാഗ്രഹിക്കുന്ന സ്കൂള്‍ ടീമുകള്‍ ഒണ്‍ൈലന്‍ എന്‍ട്രിെചെയ്ത് ആഗെസ്റ്റ് 14 ന് മുമ്പായി സെക്രട്ടറിെയ അറിയിക്കേണ്ടതാണ്.മറ്റ് ഗെയിമുകള്‍ സപ്തംബര്‍ 17
മുതല്‍ നടക്കും.കൂടുതല്‍വിരങള്‍ക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്സ്പയെർ അവാർഡ്‌



ഇന്സ്പയെർ അവാർഡ്‌   സംസ്ഥാന തലത്തിലേക്  സെലക്ഷൻ  ലഭിച്ച കുട്ടികളുടെ  പട്ടിക ലഭിക്കാൻ  ഇവിടെ ക്ളിക്ക്  ചെയ്യുക ബന്ധപെട്ട വിദ്യാലയത്തിലെ പ്രധാനധ്യപകർ അടിയന്തിര നടപടികൾ  സ്വീകരിക്കേണ്ടതാണ്  കൂടുതൽ വിവരം ലഭിക്കാൻ  ഇവിടെ ക്ളിക്ക്  ചെയുക 

Saturday, August 9, 2014

വിദ്യാരംഗം രജിസ്ട്രേഷൻ



വിദ്യാരംഗം രജിസ്ട്രേഷൻ  ആയി താഴെ പറയുംപ്രകാരം എല്ലാ സ്കൂളുകളും   ഓഫീസിൽ അടക്കേണ്ടതാണ് 
LP :  25 രൂപ ,UP :   50രൂപ കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 50 കുട്ടികൾ,HS : 50രൂപ കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 100  കുട്ടികൾ



Friday, August 8, 2014


AIDED സ്കൂൾ പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് 
2013-2014  AIDED  പി  എഫിൽ  ഒടുക്കിയ  തുകയുടെ  വിവരങ്ങൾ 15-8-2014 നുള്ളിൽ  ഓഫീസിൽ  എത്തിക്കേണ്ടതാണ്
പ്രി മെട്രിക്  സ്കൊലര്ഷിപ്  മൈനോറിട്ടി പുതിയ നിർദേശം 
ജില്ലാ പട്ടിക ജാതി വികസന ഓഫീസർ നൽകുന്ന നിർദേശം 
ഇവിടെ  ക്ളിക്ക്  ചെയ്യുക  

Tuesday, August 5, 2014

ആഗസ്ത്  7 ന്  ചൊവ്വ ഹൈ സ്കൂളിൽ നടക്കുന്ന ഇൻസ്പയർ അവാർഡ്‌  ൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകേണ്ട തിരിച്ചറിയൽ  കാർഡ്  ലഭിക്കാൻ ഇവിടെ  ക്ലിക്  ചെയ്യുക 

വിവിധ ഉപജില്ലകളിൽ അവശേഷിക്കുന്ന ടെക്സ്റ്റ്‌ ബുക്കുകൾ


വിവിധ  ഉപജില്ലകളിൽ അവശേഷിക്കുന്ന ടെക്സ്റ്റ്‌ ബുക്കുകൾ അറിയാനായി ഇവിടെ ക്ളിക്ക് ചെയ്യുക 

ഭാരത്‌ സ്കൗട്സ് & ഗൈഡ് സ് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല: യോഗം ആഗസ്റ്റ്‌ 7 ന്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് -അധ്യാപക സംഗമം ആഗസ്റ്റ്‌ 7  ന് (വ്യാഴം ) രാവിലെ  10  ന് തളിപ്പറമ്പ അക്കിപ്പറമ്പ സ്കൂളിൽ   ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും യൂനിഫൊർമിൽ പങ്കെടുക്കണം.

Monday, August 4, 2014

സംസ്കൃത ദിനാഘോഷം -GLPS VALIYACHAL-12/ 08/ 2014

സംസ്കൃത ദിനാഘോഷം -GLPS  VALIYACHAL-12/ 08/ 2014  




വളരെ അടിയന്തരം--- കിച്ചണ്‍ -കം -സ്റ്റോർ ആവശ്യമുണ്ടോ ?

വളരെ അടിയന്തരം: കിച്ചണ്‍ -കം -സ്റ്റോർ  ആവശ്യമുണ്ടോ ?ഉണ്ടെങ്കിൽ  ഇത് വായിക്കുക.    6/ 8/ 2014 ന്  HM CONFERENCE ന് വരുമ്പോൾ അപേക്ഷ സമർപ്പിക്കുക .

പാദ വാർഷിക പരീക്ഷ സമയ ക്രമം 
1. HS Section      2. UP Section  

സയൻസ് ക്ളബ്

സയൻസ് ക്ളബ്  : പയ്യന്നൂർ  ഉപജില്ലയിലെ മുഴുവൻ എൽ.പി, യു.പി, എച്ച്.എസ്‌, എച്ച്.എസ്‌.എസ്  സ്കൂളുകളിലെ സയൻസ് ക്ളബ് കണ്‍വീനർമാരുടെ ഒരു യോഗം 06-08-2014 ന്  ബുധാനാഴ്ച 3:00 PM  ന്  ജി.ജി.എച്.എസ് പയ്യന്നൂർ  വെച്ച്  നടക്കുന്നതാണ് . മുഴുവൻ പേരും പങ്കെടുക്കേണ്ടതാണ് .

Sunday, August 3, 2014

ഇൻസ്പയർ അവാർഡ്

ഇൻസ്പയർ അവാർഡ്ന് അർഹരായ ഉപജില്ലയിലെ മുഴുവൻ കുട്ടികളും ആഗസ്ത് 07 ന്        ചൊവ്വ സ്കൂളിൽ വെച്ച് നടക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ അവരുടെ പ്രൊജക്റ്റ്‌ അവതരിപ്പിച്ചു എന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തണം .വിഷയം : soil ,water ,energy (Science and Society );Mathematics in day today life 

കൂടുതൽ  വിവരങ്ങള്ക്ക്  ഇവിടെ  ക്ളിക്ക്  ചെയ്യുക.

പ്രധാനാദ്ധ്യാപകരുടെ യോഗം

ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം  ആഗസ്ത്‌ 6  ന് (ബുധൻ ) ഉച്ചയ്ക്ക് 2.pm ന് ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്.പ്രധാനാദ്ധ്യാപകർ സ്കൂൾ വികസനപദ്ധതിയുടെ (School Development Plan)കോപ്പി സഹിതം കൃത്യസമയത്തുതന്നെ എത്തിച്ചേരണം.

താഴെ പറയുന്നവ ഓഫീസിൽനൽകണം

  1.   ഇനി ആവശ്യമുള്ള ടെക്സ്റ്റ്‌ ബുക്ക്‌ ,ബാക്കിയുള്ളത് ഇവയുടെ ലിസ്റ്റ് 
  2. ഇതു വരെ വിവിധ തുകകൾ ചിലവാക്കിയതിന്റെ utilisation certificate നൽകാൻ ബാക്കിയുള്ളവർ അത് 
  3. ഉച്ചഭക്ഷണതിന് അനുവദിച്ച തുകയുടെ കുടിശ്ശിക ഉണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി .ഇല്ലാത്തവർ NIL STATEMENT നല്കണം.
  4. STAFF FIXATION അനുബന്ധ രേഖകൾ നൽകാൻ ബാക്കിയുള്ളത്‌. 

NB :-1,3 ഇവ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ നല്കണം.


Saturday, August 2, 2014

വിദ്യാരംഗം സബ് ജില്ല ഉൽഘാടനം







GOVT/AIDED വിദ്യാലയങ്ങളിലെ അനധ്യാപകരുടെ ജാതി തിരിച്ചുള്ള  എണ്ണം ഇതോടൊപ്പം കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത്  ഓണ്‍ലൈൻ  വഴി സമർപ്പിക്കണം ലിങ്ക്  കിട്ടാൻ ഇവിടെ  ക്ളിക്ക്  ചെയ്യുക  സമയപരിധി 02-08-2014 മുതൽ 04-08-2014 5 മണി  വരെ  എണ്ണം മാത്രമാണ് നൽകേണ്ടത് 

Friday, August 1, 2014


2014-2015 ലെ തസ്തിക നിർണ്ണയ ഉത്തരവിന്  ശേഷം പുറത്ത് പോകുന്ന അധ്യാപകർക്ക് നിശ്ചിത സത്യവാങ്ങ്മൂലം നൽകി
 15-07-2014 ശേഷമുള്ള ശംബളം നൽകാമെന്ന  ഉത്തരവ്  ഇവിടെ  ക്ളിക്ക്  ചെയ്യുക 

അധ്യാപക പരിശീലനം


  പയ്യന്നൂർ ഉപജില്ലയിൽ നാളെ (ആഗസ്റ്റ്‌ 2 ന്) 

നടക്കാനിരുന്ന ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ്‌ 16 ലേക്ക് 

മാറ്റിയതായി എ.ഇ.ഒ അറിയിക്കുന്നു