flash news

അറിയിപ്പ് : ആഗസ്റ്റ് 5 ന്റെ ക്ലസ്ററർ ട്രയിനിങിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ 07/08/2017 ന് 12 മണിക്ക് മുൻപ് ഓഫീസില് അറിയിക്കേണ്ടതാണ്.*** എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് : അധ്യാപക അനധ്യാപകരുടെ ഗ്രേഡ് പ്രൊപോസൽ സമർപ്പിക്കുന്നതിന് മുൻപായി മാനേജർമാർ അത് വരെയുള്ള കാലയളവിലെ സേവന പരിശോധന നടത്തുകയും ഒപ്പു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിനു ശേഷം സേവന പുസ്തകം ഉൾപ്പെടെ സേവന പരിശോധനക്കാവശ്യമായ മുഴുവൻ രേഖകളുമായി ഈ ഓഫീസിൽ വന്നു വകുപ്പുതല സേവന പരിശോധന നടത്തി ഒപ്പ് മേടിച്ചതിനു ശേഷം മാത്രമേ ഗ്രേഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഈ ഓഫീസിൽ സമർപ്പിക്കാൻ പാടുള്ളൂ എന്ന വിവരം അറിയിക്കുന്നു .

Thursday, August 24, 2017

Provisional Seniority List of H S A Core Subject & English (Promotion Primary Teachers)
ഹൈസ്‌കൂൾ കോർ സബ്ജക്ട്, ഇംഗ്ലീഷ് തസ്തികകളിലേക്ക് പ്രൊമോഷൻ നേടാൻ അർഹതയുള്ള പ്രൈമറി അധ്യാപകരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രസിദ്ധീകരിച്ചു. Click here for List

ലിസ്റ്റ് മുഴുവൻ പ്രൈമറി അധ്യാപകരും കണ്ടുവെന്ന് പ്രധാനാധ്യാപകൻ ഉറപ്പ് വരുത്തേണ്ടതാണ്.
ലിസ്റ്റിനെ കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത് 26-08-2017 നു മുൻപായി (രണ്ട് കോപ്പി) ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അറിയിപ്പ്
ഓണം സെപ്ഷ്യൽ അരി ഇൻഡന്റ് മാവേലി സ്റ്റോറുകളിൽ എത്തിച്ചിട്ടുണ്ട്.
അരി പൊതുവിപണിയിൽ നിന്നുള്ളതാണെന്നു ഉറപ്പു വരുത്തി അരി കൈപ്പറ്റേണ്ടതാണ്.വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, August 19, 2017

Friday, August 18, 2017

ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച പുതിയ ഇമെയിൽ അഡ്രസ് 

ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച എല്ലാ ഇമെയിലുകളും ഇനി മുതൽ textbookaeopnr@gmail.com എന്ന ഇമെയിൽ അഡ്രസിലേക്ക് മാത്രം അയക്കേണ്ടതാണ്.
അറിയിപ്പ് 


             ഒന്നാം പാദവാർഷീക  പരീക്ഷയുടെ ചോദ്യപേപ്പറുകൾ  ബി .ആർ .സി .യിൽ നിന്നും  നേരിട്ട് സ്കൂളുകളിൽ എത്തിക്കുന്നതാണ് ആയതിനാൽ പ്രധാനാധ്യാപകർ ചോദ്യപേപ്പർ ഏറ്റുവാങ്ങാൻ സ്കൂളിൽ ഉണ്ടായിരിക്കേണ്ടതാണ് വിശദവിവരം പിന്നാലെ അറിയിക്കുന്നതാണ് 

Monday, August 14, 2017

ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് 

തളിപ്പറമ്പ സോൺ ഉറുദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ് 16-08-2017 ബുധനാഴ്ച രാവിലെ 10 മണി മുതൽ 04 മണി വരെ പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കും. യു പി , ഹൈ സ്‌കൂൾ ഉറുദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
കേരള സ്റ്റേറ്റ് ഭാരത് സൗക്ടസ് &ഗൈഡ്സ്  സെമിനാർ 
നോട്ടീസ് ശ്രദ്ധിച്ചാലും
അറിയിപ്പ് 
ഓണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് 5 കി.ഗ്രാം സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച നിർദേശങ്ങൾ ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്.പ്രസ്തുത നിർദേശം പാലിച്ചുകൊണ്ട് അരിവിതരണം നടത്തുകയും 26.8.2017  വൈകു: 5 മണിക്ക് മുമ്പായി നിശ്ചിത മാതൃകയിൽ വിവരങ്ങൾ സമർപ്പിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.DPI യിൽ നിന്ന് വിവരം ലഭ്യമായാലുടൻ  ഇൻഡന്റ് മാവേലി സ്റ്റോറുകളിൽ എത്തിക്കുകയും പ്രസ്തുത വിവരം പ്രധാനാധ്യാപകരെ  അറിയിക്കുകയും ചെയ്യുന്നതാണ്.

Friday, August 11, 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 
05.08.2017 നു നടന്ന ക്ലസ്റ്റർ മീറ്റിങ്ങിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ പങ്കെടുക്കാതിരുന്ന മുഴുവൻ അധ്യാപകരിൽ നിന്നും പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള വിശദീകരണം സമർപ്പിക്കാൻ നിർദേശം നൽകേണ്ടതും, പ്രസ്തുത അധ്യാപകർ സമർപ്പിച്ച വിശദീകരണം പ്രധാനാധ്യാപകരുടെ കുറിപ്പോടു കൂടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

    അറബി അധ്യാപക സംഗമം

         പയ്യന്നൂർ ഉപജില്ലയിലെ എൽ .പി .യു .പി.     ഹൈസ്കൂൾ അറബി അധ്യാപകരുടെ പിരിയോഡിക്കൽ കോപ്ലക്സ് മീറ്റിംഗ് (A T C) 17 വ്യാഴാഴ്ച്ച രാവിലെ 9.30മുതൽ പയ്യന്നൂർ ബി .ആർ .സി യിൽ നടക്കും  പയ്യന്നൂർ ഉപജില്ലയിലെ എല്ലാ അറബി അധ്യാപകരും സംബന്ധിക്കണം

                                                                                      എന്ന് സെക്രട്ടറി  ATC പയ്യന്നൂർ 

Thursday, August 10, 2017

സ്വാതന്ത്രദിനാഘോഷം 2017  നിർദ്ദേശങ്ങൾ
സർക്കുലർ1   സർക്കുലർ 2 
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
അധ്യാപക അനധ്യാപകരുടെ ഗ്രേഡ് പ്രൊപോസൽ സമർപ്പിക്കുന്നതിന്  മുൻപായി മാനേജർമാർ അത് വരെയുള്ള കാലയളവിലെ സേവന പരിശോധന നടത്തുകയും ഒപ്പു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിനു ശേഷം സേവന പുസ്തകം ഉൾപ്പെടെ സേവന പരിശോധനക്കാവശ്യമായ മുഴുവൻ രേഖകളുമായി ഈ ഓഫീസിൽ വന്നു വകുപ്പുതല സേവന പരിശോധന നടത്തി ഒപ്പ്  മേടിച്ചതിനു ശേഷം മാത്രമേ ഗ്രേഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഈ ഓഫീസിൽ സമർപ്പിക്കാൻ പാടുള്ളൂ എന്ന വിവരം അറിയിക്കുന്നു . 
        ഗവ: പ്രൈമറി സ്കൂൾ അധ്യാപകരുടെ സ്ഥലം മറ്റ ഉത്തരവ്